ജമ്മു കശ്മീരിൽ സായുധ കലാപത്തിന് ആഹ്വാനം നൽകി മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. 35A പിൻവലിച്ചാൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്ന് മെഹബൂബയുടെ ഭീഷണി. ഇന്ത്യൻ പതാക ഉപേക്ഷിച്ചാൽ വേറെ ഏത് പതാക പിടിക്കണം എന്നു അറിയാമെന്നും മെഹ്ബൂബ പറഞ്ഞു.ജമ്മുകശ്മീർസർക്കാരിന് പ്രത്യേകാധികാരങ്ങൾ നൽകുന്ന ഭരണഘടനയിലെ 35 (എ) വകുപ്പ് സംബന്ധിച്ച ഹർജിയിലെ വാദം സുപ്രീംകോടതി ഈയാഴ്ച പരിഗണിക്കാനിരിക്കെയാണ് മുഫ്തിയുടെ പാക് അനുകൂല പരാമർശം.