PM Holds High-Level Meet Amid Reports Of India's Strike On Terror Camp
പാകിസ്താനിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അടിയന്തിര യോഗം വിളിച്ചത്. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ, ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി, ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയ പ്രമുഖരെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.