congress leaders visited kripesh and sarat lal's houses
കൊലപാതക രാഷ്ട്രീയത്തിന്റെ ചോരക്കറ ഏറെ പുരണ്ടിട്ടുളളതാണ് കേരള രാഷ്ട്രീയ ചരിത്രം. അതിലെ ഏറ്റവും പുതിയ ഏടായി മാറിയിരിക്കുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും. രണ്ട് ജീവനുകളെ കൊലയാളികള്‍ അരിഞ്ഞ് തളളിയപ്പോള്‍ പൊലിഞ്ഞ് പോയത് രണ്ട് കുടുംബങ്ങളുടെ ഏക പ്രതീക്ഷകള്‍ കൂടിയായിരുന്നു.