Pulwama attack: CRPF issues advisory against fake photos of martyrs
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ താക്കീതുമായി സിആർപിഎഫ്. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് ജവാന്മാരുടെ വ്യാജ ചിത്രങ്ങളും മൃതശരീരങ്ങളുടേയും പ്രചരിപ്പിക്കുന്നവർക്കാണ് താക്കീത് നൽകിയിട്ടുള്ളത്. ഫോട്ടോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഞായറാഴ്ച സിആർപിഎഫ് താക്കീതുമായി രംഗത്തെത്തിയത്.