ദേവസ്വം പ്രസിഡൻറ് എ പത്മകുമാർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണമെന്ന് സിപിഎം നേതൃത്വം താക്കീത് നൽകി.ശബരിമല വിഷയത്തിലെ നിലപാടുകൾ യുവതി പ്രവേശനത്തെ എതിർക്കുന്നതാണെന്നും ഇത് അനുവദിക്കാൻ പറ്റില്ലെന്നുമാണ് പാർട്ടി നിർദേശം നൽകിയിരിക്കുന്നത്.രാഷ്ട്രീയപരമായി ലഭിച്ച സ്ഥാനത്ത് ഇരുന്നുകൊണ്ട് പാർട്ടിക്ക് വിധേയനായി മാത്രം പ്രവർത്തിക്കണമെന്ന് കോടിയേരി ബാലകൃഷ്ണനും പത്മകുമാറിന് കർശന നിർദ്ദേശം നൽകി.