മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സംഭവിച്ച കൈപ്പിഴവാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആസ്ഥാനത്തേക്ക് എത്തിയത്.അതിൻറെ ദുരന്തം കേരളത്തിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.ഇത്രയും കഴിവുകെട്ട മുഖ്യമന്ത്രി കേരളത്തിൽ ഇതുവരെയും ഉണ്ടായിട്ടില്ല എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആക്ഷേപിച്ചു.ബിജെപിക്ക് എതിരായി ശബ്ദിക്കാൻ സിപിഎം ഇതുവരെയും ഒപ്പം ഉണ്ടായിരുന്നില്ല.എന്നാൽ സിപിഎം അന്ധമായ കോൺഗ്രസ് വിരോധവുമായി മുന്നോട്ടു പോകുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു.