ശബരിമലയിൽ സുപ്രീംകോടതി വിധിപ്രകാരം യുവതികൾ ദർശനം നടത്തിയതിൽ ദേവസ്വം ബോർഡ് ഇതുവരെ ഒരു കണക്കും പുറത്തുവിട്ടിട്ടില്ല എന്ന് ദേവസ്വം പ്രസിഡണ്ട് പത്മകുമാർ പറഞ്ഞു. എന്നാൽ ശബരിമലയിൽ രണ്ട് യുവതികൾ ദർശനം നടത്തി എന്നാണ് കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം സ്ഥിതീകരണം ഇല്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ ആചാരലംഘനം നടന്നതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ വിഷയത്തിൽ തന്ത്രി കണ്ഠരര് രാജീവരർ ദേവസ്വംബോർഡിനെ അറിയിച്ചിട്ടില്ല എന്നാണ് പത്മകുമാർ വാദിക്കുന്നത്. എന്നാൽ യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്നറിഞ്ഞപ്പോൾ തന്നെ ദേവസ്വം ബോർഡിനെ വിവരങ്ങൾ ധരിപ്പിചിരുന്നു എന്ന് കണ്ഠരര് രാജീവരർ നൽകിയ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.എന്നാൽ ശബരിമല വിഷയത്തിൽ മലക്കം മറിയുന്ന നിലപാടുകളാണ് ദേവസ്വം പ്രസിഡണ്ട് എ പത്മകുമാർ വീണ്ടും സ്വീകരിച്ചിരിക്കുന്നത്.