കേന്ദ്രവുമായുള്ള കൊമ്പുകോർക്കലിൽ മമത ബാനർജിക്ക് വൻ തിരിച്ചടി കിട്ടിയിരിക്കുകയാണ്.ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണവുമായി ബംഗാൾ സർക്കാർ സഹകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം.പോലീസ് കമ്മീഷണർ രാജീവ് കുമാർ അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും കോടതിയുടെ നിർദേശമുണ്ട്. ചിട്ടി തട്ടിപ്പ് കേസിൽ സിബിഐക്ക് അന്വേഷണം തുടരാമെന്നും എന്നാൽ കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നുമാണ് സുപ്രീംകോടതിയുടെ നിർദേശം. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചവർ പശ്ചാത്തപിക്കേണ്ടി വരും എന്നും കോടതി അറിയിച്ചു.ബംഗാൾ ചീഫ് സെക്രട്ടറിക്കും,ഡി ജി പി ക്കും ,കൊൽക്കത്ത സിറ്റി പോലീസ് കമ്മീഷണർക്കും കോടതി നോട്ടീസ് അയച്ചു.ഫെബ്രുവരി 21 ലേക്കാണ് കേസ് കോടതി പരിഗണിക്കുക.