ambati rayudu surpasses virat kohli and ms dhoni in fifth odi against kiwis
ന്യൂസിലാന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ഇന്ത്യയുടെ രക്ഷകനായത് അമ്പാട്ടി റായുഡുവായിരുന്നു. അര്‍ഹിച്ച സെഞ്ച്വറി 10 റണ്‍സ് മാത്രമകെ കൈവിട്ടുപോയെങ്കിലും ഇന്ത്യയെ നാണക്കേടില്‍ നിന്നും കരകയറ്റിയത് അദ്ദേഹമായിരുന്നു. മല്‍സരത്തില്‍ ഇന്ത്യ 35 റണ്‍സിന്റെ ജയവുമായി പരമ്പര 4-1ന് സ്വന്തമാക്കിയപ്പോള്‍ കളിയിലെ താരമായതും റായുഡു തന്നെ. വെല്ലിങ്ടണിലെ ഈ ഇന്നിങ്‌സോടെ പുതിയ റെക്കോര്‍ഡും റായുഡു തന്റെ പേരില്‍ കുറിച്ചിരുന്നു.