Sambit Patra | ഗാന്ധി കുടുംബത്തിലെ ഭൂരിഭാഗം പേരും ജാമ്യത്തിലാണ് നടക്കുന്നതെന്ന് സാമ്പിത് പാത്ര

malayalamexpresstv 2019-02-03

Views 28

ഗാന്ധി കുടുംബത്തിലെ ഭൂരിഭാഗം പേരും ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നതെന്ന് ബിജെപി നേതാവ് സാമ്പിത് പാത്ര വിമർശിച്ചു. ഏറെക്കാലം രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയിൽ ഗാന്ധി കുടുംബത്തിന് വലിയ പ്രസക്തിയുണ്ട്.എന്നാൽ ഗാന്ധി കുടുംബത്തിലെ ഭൂരിഭാഗം പേരും ഇന്ന് ജാമ്യത്തിലാണ് പുറത്തിറങ്ങി നടക്കുന്നത്. രാജ്യത്തെ വിവിധ കോടതികളിലായി ഇവർക്കെതിരെയുള്ള കേസുകൾ നടക്കുകയാണ്. ഏറ്റവും കൂടുതൽ പ്രധാനമന്ത്രിമാരെ രാജ്യത്തിന് സമ്മാനിച്ച കുടുംബത്തിൽ നിന്ന് തന്നെയാണ് ഏറ്റവും കൂടുതൽ ആളുകൾ ജാമ്യത്തിലിറങ്ങിയ നടക്കുന്നതെന്നും ബിജെപിയുടെ ഔദ്യോഗിക വക്താവിന്റെ വിമർശനം.ഇന്ത്യ തങ്ങളുടെ കുടുംബ സ്വത്താണെന്നും അഴിമതി അവരുടെ അവകാശം ആണെന്നും ഇവർ കരുതുന്നു എന്നും സാമ്പിത് പാത്ര പരിഹസിച്ചു.

Share This Video


Download

  
Report form