ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ കുഞ്ഞനന്തനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുഞ്ഞനന്തന് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അടിയന്തര ചികിത്സ ആവശ്യമാണെന്നും കേസ് റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും കുഞ്ഞനന്തന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറയിച്ചത്.കേസില്‍ ജീവപര്യന്തം തടവുശിക്ഷ നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തന്‍ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ജയിലില്‍ കൃത്യമായ ചികിത്സ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും കുഞ്ഞനന്തന്‍ ഹര്‍ജിയില്‍ പറയുന്നു