newzealand need 93 runs to win,
ന്യൂസിലാന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 30.5 ഓവറില്‍ വെറും 92 റണ്‍സിന് കൂടാരം കയറി. സമീപകാലത്ത് ഇന്ത്യയുടെ ഏറ്റവും ദയനീയ ബാറ്റിങ് പ്രകടനമാണിത്. പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ തീപ്പൊരി ബൗളിങാണ് ലോക രണ്ടാം നമ്പര്‍ ടീമായ ഇന്ത്യയെ നാണംകെടുത്തിയത്. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 20 റണ്‍സ് തികച്ചില്ല.