"PUBG-Wala Hai Kya," PM Modi Asked A Mother. Audience Was In Splits
ന്യൂഡൽഹിയിൽ നടന്ന പരിപാടിയിൽ ഓൺലൈൻ ഗെയിമായ പബ്ജിയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം വൈറലായി. പരീക്ഷ കാലത്തിന് മുന്‍പ് വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമായി സംവദിക്കുന്ന പരീക്ഷ പേ ചര്‍ച്ച 2.0 എന്ന പരിപാടിയിലാണ് പ്രധാനമന്ത്രി പബ്ജി പരാമര്‍ശം നടത്തിയത്. ചടങ്ങിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയായ മധുമിത സെന്‍ ഗുപ്ത ചോദിച്ച ചോദ്യത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.