കർണാടക രാഷ്ട്രീയത്തിൽ വീണ്ടും നാടകീയ സംഭവങ്ങൾ. എച്ച് ഡി കുമാരസ്വാമി ഉടൻ രാജിവെച്ചേക്കുമെന്ന പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. കോൺഗ്രസുമായുള്ള പടലപ്പിണക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കുമാരസ്വാമിയുടെ ഈ തീരുമാനം. താൻ രാജിവയ്ക്കാൻ സന്നദ്ധനാണെന്ന് കുമാരസ്വാമി നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. അതേസമയം താൻ അധികാരമോഹി അല്ലെന്നും കോൺഗ്രസാണ് തന്നെ മുഖ്യമന്ത്രി ആക്കിയതെന്നും കുമാരസ്വാമി പറഞ്ഞു. കോൺഗ്രസ് എംഎൽഎ സോമശേഖരന്റെ വാക്കുകളാണ് കുമാരസ്വാമിയെ ചൊടിപ്പിച്ചത്. സോമശേഖരനു നേരെ അച്ചടക്ക നടപടി പാർട്ടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് വിവരങ്ങൾ.