ചൈത്ര തെരേസ ജോണിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. സഭയിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് എസിപി ക്കെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചത്. ചിലർ രാഷ്ട്രീയപ്രവർത്തകരെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിക്കുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. അതേസമയം ചൈത്ര ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ഐ ജി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോർട്ട് നൽകി. എന്നാൽ കുറച്ച് ജാഗ്രത പുലർത്തേണ്ടിയിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു