ബജറ്റ് സമ്മേളനത്തിൽ ഗവർണറെ സിപിഎം രാഷ്ട്രീയ ആയുധമാക്കിയെന്ന് ബിജെപി. രാഷ്ട്രീയ പ്രസംഗം വായിപ്പിച്ച് ഗവർണർ പദവിയെ സർക്കാർ അവഹേളിച്ചുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് പറഞ്ഞു. പ്രളയം ബാധിച്ച മറ്റേത് സംസ്ഥാനത്തേക്കാൾ സഹായം കേന്ദ്രം കേരളത്തിന് നൽകിയെന്നും ബിജെപി വ്യക്തമാക്കി.സംസ്ഥാന സർക്കാർ രാഷ്ട്രീയ ലക്ഷ്യം വച്ച് തയ്യാറാക്കിയ പ്രസംഗം ഗവർണർ കൊണ്ട് വായിപ്പിച്ചത് ആ പദവിയോട് കാണിക്കുന്ന അവഹേളനമാണെന്ന് ബിജെപി വിമർശിക്കുന്നു . അത്തരം പരാമർശങ്ങളുള്ള ഭാഗം വായിക്കണമായിരുന്നുവോ എന്ന് ഗവർണർക്ക് തീരുമാനിക്കാമായിരുന്നു. കേന്ദ്രവിരുദ്ധ രാഷ്ട്രീയത്തിന് ഗവർണർ പദവിയേയും നിയമസഭയെയും സംസ്ഥാന സർക്കാർ ദുരുപയോഗം ചെയ്തു.