national approval ratings tamil nadu massive gains congres dmk alliance
രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് അടക്കുമ്പോള്‍ ബിജെപിയെ സംബന്ധിച്ച് പന്തിയല്ല കാര്യങ്ങള്‍. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നടത്തിയ മുന്നേറ്റം ബിജെപിയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഹിന്ദി ഹൃദയഭൂമിയിലെ പരാജയം വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയില്‍ നേരിടാനിരിക്കുന്ന പ്രതിസന്ധിയുടെ സൂചനയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ദക്ഷിണേന്ത്യയില്‍ കൂടി കണ്ണ് വെച്ചാണ് ബിജെപിയുടെ നീക്കങ്ങള്‍.