പ്രാഥമികമായി ഒരു ജനാധിപത്യ രാജ്യത്തിൽ പൗരന് ജീവിക്കാനുള്ള അവകാശമാണ് ആദ്യം വേണ്ടത്. പക്ഷേ അതുപോലും കവർന്നെടുക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത് എന്ന് നമുക്ക് നിസ്സംശയം പറയാം. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണം എന്നറിയപ്പെടുന്ന ഇന്ത്യാമഹാരാജ്യത്തെ നാണം കെടുത്തുന്ന തരത്തിൽ ഒരിക്കലും കേരളം മുന്നോട്ടു പോകാൻ പാടില്ല.