messi magic in barca vs leganes
അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ചിറകിലേറി ബാഴ്‌സലോണയ്ക്ക് ആവേശജയം. കളിയുടെ ആദ്യ ഇലവനില്‍ കളത്തിലിറങ്ങാതിരുന്ന മെസ്സി രണ്ടാംപകുതിയില്‍ പകരക്കാരനായിറങ്ങിയ ബാഴ്‌സയുടെ ഹീറോയാവുകയായിരുന്നു. സ്പാനിഷ് ലീഗിലെ 20ാം റൗണ്ട് മല്‍സരത്തില്‍ ലെഗനസിനെ 1-3ന് നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ പരാജയപ്പെടുത്തുകയായിരുന്നു.