ശബരിമലയിൽ പ്രവേശിച്ച ബിന്ദുവിനും കനക ദുർഗ്ഗയ്ക്കും സർക്കാർ സംരക്ഷണം ഒരുക്കണമെന്ന് സുപ്രീംകോടതി. മൂന്നംഗ ബെഞ്ചാണ് സർക്കാരിനോട് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. അതേസമയം ശുദ്ധിക്രിയ നിയമവിരുദ്ധമാണെന്നും ഇത് സ്ത്രീകളുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നു എന്നും ബിന്ദു സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അയ്യപ്പനെ കാണുക എന്നതിലുപരി ആർത്തവം അശുദ്ധിയല്ല എന്ന് തെളിയിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ബിന്ദു പറയുന്നു..