ശബരിമലയിലെ ഇതരസംസ്ഥാന ഭക്തർ അടക്കമുള്ളവരുടെ പ്രതിഷേധം കേരള പോലീസിന്റെ ഇരട്ടത്താപ്പ് നയങ്ങൾക്ക് വൻ തിരിച്ചടിയാവുകയാണ്. ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ എത്തിയപ്പോൾ എസ്പി യതീഷ്ചന്ദ്ര അധിക്ഷേപിച്ചത് കന്യകുമാരി അടക്കമുള്ള പ്രദേശങ്ങളിൽ വൻ പ്രതിഷേതിനിടയാക്കിയിരുന്നു. ശബരിമലയിൽ യുവതികൾ ദർശനം നടത്താൻ എത്തിയപ്പോഴും ഇതരസംസ്ഥാന ഭക്തർ ആണ് കൂടുതലായി പ്രതിഷേധിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.