കോൺഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡിന്റെ വാർത്ത അടിസ്ഥാനരഹിതമാണെന്നും 59000 കോടി രൂപയ്ക്ക് 36 വിമാനങ്ങൾ ഇന്ത്യ വാങ്ങുമെന്ന് പറഞ്ഞത് തെറ്റാണെന്നും ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ സെഹ്‌ലെർ വ്യെക്തമാക്കി. ഈ തുക റഫാലിന്റെ f4 വിമാനങ്ങൾ വികസിപ്പിക്കാനുള്ളതാണെന്നും കരാർ മുൻപ് ഒപ്പിട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.പുതിയ വിമാനങ്ങൾ വാങ്ങാൻ ഫ്രഞ്ച് സർക്കാർ തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ അലക്സാണ്ടർ വ്യക്തമാക്കി. എന്നാൽ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് വിവാദത്തിന് തിരികൊളുത്തിയത്.