ഹൈക്കോടതിയുടെ നിരീക്ഷകസമിതി റിപ്പോർട്ടിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രൂക്ഷവിമർശനം ഉന്നയിച്ചു. ശബരിമലയിൽ ഭക്തർക്ക് പ്രവേശനമില്ലാത്ത ഗേറ്റിലൂടെയാണ് യുവതികൾ സന്നിധാനത്തെത്തിയത് എന്നും ഇതിൽ പോലീസിന്റെയും സർക്കാരിന്റെയും ഗൂഢനീക്കങ്ങൾ ഉണ്ടെന്നും തെളിയുന്ന റിപ്പോർട്ടുകളാണ് നിരീക്ഷണസമിതി കഴിഞ്ഞദിവസം പുറത്തുവിട്ടത്. എന്നാൽ നിരീക്ഷകസമിതിയുടെ റിപ്പോർട്ടിൽ അത്ഭുതം തോന്നുകയാണെന്നും സുപ്രീം കോടതിയുടെ ഉത്തരവിനു വിരുദ്ധമായ നിലപാടുകളാണ് ഹൈക്കോടതിയുടെ നിരീക്ഷക സമിതി സ്വീകരിച്ചിരിക്കുന്നതെന്നും രൂക്ഷമായി വിമർശിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ.