Breaking: India head coach Stephen Constantine resigns after AFC Asian Cup exit
ഏറെ പ്രതീക്ഷകളുമായെത്തിയ ഇന്ത്യ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യറൗണ്ടില്‍ പുറത്തായതിനു പിന്നാലെ പരിശീലകസ്ഥാനത്തു നിന്നു സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു. തിങ്കളാഴ്ച രാത്രി നടന്ന നിര്‍ണായകമായ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈന്‍ ഇന്ത്യയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തുകായയിരുന്നു. സമനിലയോ, ജയമോ പോലും നോക്കൗട്ട്‌റൗണ്ടിലെത്തിക്കുമെന്ന നിലയിലാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങിയത്.