ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മറ്റ് 17 അംഗ മന്ത്രിമാർക്കുമെതിരെ ലോകായുക്തയുടെ നോട്ടീസ്. കേരള സർവകലാശാല മുൻ ജീവനക്കാരനായ ശശികുമാറിന്റെ ഹർജിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അടുത്തമാസം 15ന് മുഖ്യമന്ത്രി ഹാജരാകണമെന്നും നോട്ടീസിൽ പറയുന്നു. അപേക്ഷ പോലുമില്ലാതെ ദുരിതാശ്വാസ നിധിയിൽ നിന്നും പണം ചെലവഴിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്