Pinarayi Vijayan | ബില്ലിലെ വ്യവസ്ഥകളോടുള്ള എതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് പിണറായി സർക്കാർ

malayalamexpresstv 2019-01-13

Views 1

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സംവരണത്തെ അംഗീകരിച്ച പിണറായി സർക്കാർ ഇപ്പോൾ ബില്ലിലെ വ്യവസ്ഥകളോടുള്ള എതിർപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്.മുന്നോക്ക വിഭാഗത്തിലെ പരമ ദരിദ്രർക്ക് നിശ്ചിത ശതമാനം സംവരണം കൊടുക്കണം.അല്ലാതെ 8 ലക്ഷം രൂപ വരുമാന പരിധി നിശ്ചയിച്ച് ഇൻകം ടാക്സ് കൊടുക്കേണ്ടവർക്ക് സംവരണം നൽകേണ്ട ആവശ്യമില്ല എന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. അഞ്ചേക്കർ സ്ഥലം ഉള്ളവർക്കല്ല മറിച്ച് പാവങ്ങൾക്ക് ആയിരിക്കണം സംവരണം നൽകേണ്ടത്.ഇത് ബിജെപിയുടെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സമീപനമാണ്.ഇതുകൊണ്ടൊന്നും ബിജെപി വിജയിക്കാൻ പോകുന്നില്ല എന്നും മുഖ്യമന്ത്രി വിമർശിച്ചു.ചാതുർവർണ്യ വ്യവസ്ഥ കൊണ്ടുനടക്കുന്നവരാണ് സംഘപരിവാറുകാർ എന്നും ഇവർ ദളിത് ജനങ്ങളെ വേട്ടയാടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Share This Video


Download

  
Report form
RELATED VIDEOS