ശബരിമല യുവതി പ്രവേശന വിഷയത്തിൽ പിണറായി സർക്കാരിനെ ആഞ്ഞടിക്കുകയാണ് ബിജെപി. സർക്കാർ പുലമ്പുന്ന നവോത്ഥാനം വരണമെങ്കിൽ മകരജ്യോതി തെളിയിക്കേണ്ടത് മലയരയ വിഭാഗമാണെന്നാണ് ബിജെപി നേതാവ് എം ടി രമേശ് തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. ഭക്തിയോടെയും ആചാര വിശുദ്ധിയോടെയും മലയരയ വിഭാഗം നടത്തിവന്ന അനുഷ്ഠാനം സർക്കാർ ദേവസ്വം ബോർഡിലൂടേയും വെറും ചടങ്ങായി മാറ്റുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പിന്നോക്ക ക്ഷേമവും ദളിത് പ്രേമവും ഒക്കെ പറയുന്ന ഇടതു വലതു സർക്കാർ മലയരയ വിഭാഗത്തിന്റെ ആവശ്യം കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. അവകാശങ്ങൾ കവർന്നെടുക്കുകയല്ല അവശവിഭാഗങ്ങൾക്ക് ഉള്ള അവകാശം പുനഃസ്ഥാപിക്കുകയാണ് യഥാർത്ഥ നവോത്ഥാനം എന്നും സർക്കാർ ഇതിന് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.