ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി.എസ് സുനില്‍ കുമാര്‍. സുപ്രീം കോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണം. ശുദ്ധിക്രിയ നടത്താന്‍ തന്ത്രിക്ക് എന്ത് അവകാശമെന്നും മന്ത്രി ചോദിച്ചു.തന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. സുപ്രീംകോടതി വിധി അനുസരിക്കാനാകുന്നില്ലെങ്കില്‍ തന്ത്രി സ്ഥാനമൊഴിയണം എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്