state wide hartal in kerala on sabarimala issue live updates
ശബരിമല കർമ സമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനം സംഘർഷഭരിതമായി. സംസ്ഥാനമൊട്ടാകെ വ്യാപകമായ അക്രമണമാണ് ഹർത്താൽ അനുകൂലികൾ അഴിച്ചുവിട്ടത്. പലയിടത്തും ബിജെപി-സിപിഎം പ്രവർത്തകർ ഏറ്റമുട്ടി. തൃശൂരിൽ മൂന്നും കാസർഗോഡ് ഒന്നും വീതം ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. വ്യാപാരികൾ കടകൾ തുറന്നുവെങ്കിലും പ്രതിഷേധക്കാർ കടകൾ അടിച്ചു തകർക്കുകയും കല്ലേറ് നടത്തുകയും ചെയ്തു.