ശിവഗിരിയിൽ തീർത്ഥാടകർ കുറയാൻ കാരണം വനിതാ മതിലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തീർത്ഥാടന ദിവസം തന്നെ വനിതാ മതിൽ സംഘടിപ്പിച്ചതിനെതിരെ ശിവഗിരിമഠം രൂക്ഷമായി പ്രതികരിച്ചിരുന്നു. എന്നാൽ ശിവഗിരി തീർഥാടനത്തിന്റെ അവസാനദിവസം ആളുകൾ കുറയാറുണ്ട് എന്നും ഇത് പതിവാണ് എന്നും വിശദീകരിച്ചിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ. എന്നാൽ ചില രാഷ്ട്രീയക്കാർ ഗുരുദേവനെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയാണെന്നും ഇവർ ഗുരുവിന്റെ ചിന്തക്കൊത്തല്ല പ്രവർത്തിക്കുന്നതെന്നും സ്വാമി വിശുദ്ധാനന്ദ വിമർശിച്ചിരുന്നു. അതേസമയം ശിവഗിരിമഠവും യോഗവും തമ്മിൽ നല്ല ബന്ധത്തിലാണെന്നാണ് വെള്ളാപ്പള്ളി വാദിക്കുന്നത്