ഇന്ത്യൻ സൈനിക പോസ്റ്റിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ സൈനികരെ വെടിവെച്ചു കൊന്നു. ഞായറാഴ്ച രാവിലെ മൂന്നരയോടെയാണ് സംഭവം. നിയന്ത്രണരേഖ മറികടന്ന് കാട് വഴിയാണ് ഇവർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഇവരുടെ നീക്കങ്ങൾ ഇന്ത്യൻ സൈന്യം വേഗത്തിൽ മനസ്സിലാക്കുകയായിരുന്നു.