pm narendra modi bogibeel inaguration troll
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്യാമറ പ്രേമത്തെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എത്ര വലിയ ആള്‍ക്കൂട്ടത്തിന് ഇടയില്‍ നിന്നാണെങ്കിലും തന്റെ മുഖം ക്യാമറിയില്‍ പതിയാനായി അദ്ദേഹം എപ്പോഴും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. മുന്നില്‍ നില്‍ക്കുന്ന തടസ്സങ്ങല്‍ നീക്കിയും മറ്റും ഇതിന് വേണ്ടി അദ്ദേഹം നടത്തുന്ന ശ്രമങ്ങള്‍ മുമ്പ് പലതവണ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും അവസാനമായി മോദിയുടെ ക്യാമറ പ്രേമം വ്യക്തമായത് ഇന്ത്യയിയെ ഏറ്റവും വലിയ ലോങ് റോഡ് ബ്രിഡ്ജായ അസാമിലെ ബോഗിബീല്‍ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു. ഇത്തവണ നിഴലായിരുന്നു മോദിക്ക് വില്ലനായി മാറിയത്. സംഭവമിങ്ങനെ.