ശിവസേനയും വിശ്വഹിന്ദു പരിഷത്തും വിമർശനം ശക്തമാക്കിയതോടെ സുപ്രീംകോടതിയിൽ അയോധ്യ കേസിൽ സമ്മർദം ശക്തമാക്കാൻ ഒരുങ്ങി കേന്ദ്രം. ശബരിമല കേസ് വേഗം വിധിതീർപ്പ് നടത്തിയ കോടതി എന്തുകൊണ്ട് അയോധ്യ കേസ് പരിഗണിക്കുന്നില്ല എന്ന ആവശ്യമാകും പ്രധാനമായും ഉന്നയിക്കുക. ഉത്തർപ്രദേശിനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ ജനുവരി നാലിന് കേസ് പരിഗണിക്കുമ്പോൾ ഈ വിഷയം സുപ്രീംകോടതിയിൽ ഉന്നയിക്കും