ദീപ നിശാന്തിനെതിരെ വീണ്ടും രൂക്ഷ വിമർശനങ്ങൾ ഉയരുകയാണ്. കവി കലേഷിന്റെ കവിത മോഷ്ടിച്ച ദീപാ നിശാന്തിനെതിരെ സാഹിത്യകാരൻ ടി പത്മനാഭൻ ആണ് രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സിപിഎം അധ്യാപക സംഘടനയായ കെഎസ്ടിഎ നടത്തിയ വിദ്യാഭ്യാസ മഹോത്സവ വേദിയിൽ വച്ചാണ് അദ്ദേഹം പ്രതികരിച്ചത്. കവിത മോഷ്ടിച്ച വാർത്ത കേട്ടപ്പോൾ ദുഃഖം തോന്നി എന്നും ഇവർക്ക് കുട്ടികളെ പഠിപ്പിക്കാൻ അർഹതയുണ്ടോ എന്നുമാണ് ടി പത്മനാഭൻ ചോദിച്ചത്. ബാലാമണിയമ്മയും സുഗതകുമാരിയും വിഹരിച്ച മേഖലയിലാണ് ഇങ്ങനെ നടന്നതെന്നും അദ്ദേഹം പറഞ്ഞു.