മുത്തലാഖ് ബില്ലിൽ കോൺഗ്രസ് വീണ്ടും അതൃപ്തി പ്രകടിപ്പിച്ചു. പ്രതിക്ക് മൂന്നു വർഷത്തെ ജയിൽശിക്ഷ എന്ന വ്യവസ്ഥ എടുത്തുകളയണം എന്നതാണ് കോൺഗ്രസിന് ആവശ്യം. വ്യാഴാഴ്ച നടക്കുന്ന പാർലമെൻറ് ചർച്ചയിൽ ഇതിനായി ഭേദഗതി കൊണ്ടുവരാനാണ് കോൺഗ്രസിൻറെ തീരുമാനങ്ങൾ. എന്നാൽ പ്രതിപക്ഷം എതിർത്താലും ബില്ല് ലോക്സഭയിൽ പാസാക്കും എന്നതാണ് സർക്കാറിൻറെ അന്തിമ തീരുമാനം.