സർക്കാരിൻറെ അഭിമാനപ്രശ്നമായി വനിതാ മതിലിൽ 30 ലക്ഷം സ്ത്രീകൾ പങ്കെടുക്കുമെന്ന് വിലയിരുത്തൽ. മന്ത്രിസഭാ യോഗത്തിലാണ് ഈ വിലയിരുത്തൽ ഉണ്ടായത്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകളെ അണിനിരക്കേണ്ടത്. അതേസമയം സർക്കാർ ജീവനക്കാരെ ഇതിനുവേണ്ടി നിർബന്ധിക്കുന്നു എന്ന ആരോപണവും ശക്തമാണ്. വനിതാ മതിലിൽ പങ്കെടുത്തില്ലെങ്കിൽ ജീവനക്കാർക്കെതിരെ നടപടി എടുക്കുമോ എന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചിരുന്നു.