എംഎൽഎ പി കെ ശശിക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്ന് ടി എസ് കൃഷ്ണകുമാർ. ലൈംഗിക ആരോപണ പരാതിയിൽ പി കെ ശശിക്കെതിരെ പോലീസ് അന്വേഷണത്തിന് ഉത്തരവിടണം എന്നാണ് ഹർജിയിലെ ആവശ്യം. സ്ത്രീകൾക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളിൽനിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമപരിധിയിൽ വരുന്ന ക്രിമിനൽ നടപടിപ്രകാരം അന്വേഷണം നടത്തണമെന്നാണ് കൃഷ്ണകുമാർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാട് എഴുവന്തല സ്വദേശിയാണ് ടി .എസ് കൃഷ്ണകുമാർ.