കെഎസ്ആർടിസിയിലെ കൂട്ടപ്പിരിച്ചുവിടൽ തുടർന്ന് എംപാനൽ ജീവനക്കാർ ലോങ് മാർച്ചിനായി ഒരുങ്ങുന്നു. ഈ മാസം 20 ന് ആലപ്പുഴയിൽ നിന്നും മാർച്ച് തുടങ്ങി 25ന് സെക്രട്ടറിയേറ്റിൽ എത്തിച്ചേരും. ആയിരത്തോളം സർവീസുകളാണ് കെഎസ്ആർടിസി ഇതിനോടകം വെട്ടിക്കുറച്ചത്. എറണാകുളം സോണിൽ മാത്രം 413 സർവീസുകൾ കെഎസ്ആർടിസി റദ്ദാക്കി.