രാഹുൽ ഗാന്ധിയെ പിന്തുണച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ. രാഹുലിനെ ഇനി പപ്പുമോൻ എന്ന് വിളിച്ച് കളിയാക്കരുത് എന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്. 3 സംസ്ഥാനങ്ങളുടെ വിജയത്തോടെ രാഹുൽഗാന്ധി പക്വതയുള്ള നേതാവായിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം തോൽവി ബിജെപിക്ക് മാത്രമാണെന്നും നരേന്ദ്രമോദിക്ക് തോൽവി ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞു. റാഫേൽ കരാർ ചൂണ്ടിക്കാട്ടി കോൺഗ്രസിന് 2019 തിൽ ഭരണം പിടിക്കാൻ സാധിക്കില്ലെന്നും രാംദാസ് അഭിപ്രായപ്പെട്ടു.