വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ രാഷ്ട്രീയ കലഹം. ആത്മഹത്യയിൽ കേരളപോലീസ് നുണപ്രചാരണം നടത്തുന്നു എന്ന് ബിജെപി നേതാവ് സി.കെ പത്മനാഭൻ പറഞ്ഞു. വേണുഗോപാലൻ നായർ അവസാനമായി പറഞ്ഞത് അയ്യപ്പനുവേണ്ടി തനിക്ക് ഇത്രയേ ചെയ്യാൻ കഴിയൂ എന്നാണെന്നും സി കെ പത്മനാഭൻ പറഞ്ഞു. എന്നാൽ ബിജെപിയുടെ ഹർത്താൽ സമരം പൊളിഞ്ഞതിന്റെ നാണക്കേട് മറക്കാൻ ആണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. എന്നാൽ ആത്മഹത്യയിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് കേരള പോലീസ്. അതേസമയം ബിജെപിയുടേത് അപഹാസ്യപരമായ ഹർത്താൽ ആണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു .