സർക്കാറിന്റെ വനിതാ മതിലിനു ബദലായി ഇനി അയ്യപ്പ ജ്യോതി തെളിയും. മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ വനിത മതിലിനെതിരെ അയ്യപ്പജ്യോതി തെളിയിക്കാൻ ഒരുങ്ങുകയാണ് അയ്യപ്പ കർമ്മ സമിതി. ഡിസംബർ 26 ന് അയ്യപ്പ ജ്യോതി തെളിയിക്കും എന്നാണ് റിപ്പോർട്ടുകൾ.ഇന്ന് രാവിലെ ചേർന്ന കർമ്മ സമിതിയുടെ യോഗത്തിന്റേതാണ് തീരുമാനം. യോഗത്തിൽ എസ് എൻ ഡി പി പങ്കെടുത്തിട്ടില്ല .