കൊലക്കേസ് പ്രതിയെന്ന് വിളിച്ച് അപമാനിച്ചെന്നാരോപിച്ച് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ക്രിമിനൽ മാന നഷ്ടക്കേസ് നൽകി. സുനന്ദാ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെടുത്തിയാണ് രവി ശങ്കർ പ്രസാദ് കൊലക്കേസ് പ്രതിയെന്ന് ശശി തരൂരിനെ വിളിച്ചത്. ട്വീറ്റ് പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ശശി തരൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു.