Gautam Gambhir did not get a farewell game
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സുവര്‍ണ തലമുറയിലെ സൂപ്പര്‍ താരമായിരുന്നു കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപിച്ച ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഒരു ക്രിക്കറ്റ് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്‌നമായ ലോകകപ്പ് രണ്ടു തവണ ഉയര്‍ത്താന്‍ ഭാഗ്യം ലഭിച്ചിട്ടുള്ള ചുരുക്കം ഇന്ത്യന്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം. ഒടുവില്‍ ഇനിയൊരു തിരിച്ചുവരവില്ലെന്ന് ഉറപ്പായതോടയാണ് ക്രിക്കറ്റിനോട് വിടപറയാനുള്ള തീരുമാനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നത്.