Keezhattoor bypass again,NH to pass through Keezhattoor field only-Central government
വിവാദമായ കീഴാറ്റൂര്‍ ബൈപ്പാസിന്‍റെ അലൈന്‍മെന്‍റ് സംബന്ധിച്ച വിജ്ഞാപനം റദ്ദാക്കുമെന്നുള്ള ബിജെപിയുടെ വാഗ്ദാനം പാഴായി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെയാണ് അലൈന്‍മെന്‍റില്‍ മാറ്റമുണ്ടാകില്ലെന്ന് വ്യക്തമായത്. ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ദേശീയപാതാ അതോറിറ്റിയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏറ്റെടുത്ത ഭൂമിയുടെ രേഖകളുമായി ഉടമകള്‍ ഹാജരാകണം.