students invented bike which runs by water

News60ML 2018-11-12

Views 11

പെട്രോള്‍ വേണ്ട ഈ ബൈക്കിന്, കുറച്ചു വെള്ളം മതി

വെള്ളത്തില്‍നിന്ന് ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് മാറ്റിയാണ് പരീക്ഷണം

പെട്രോളിനു പകരം വെള്ളമൊഴിച്ചു ബൈക്ക് ഓടിക്കാമെന്നു പറയുകയാണ് ആകാശ് മാത്യു, പി.എസ്.വൈശാഖ് എന്നീ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍.

കണ്ണൂര്‍ ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ വേദിയിലാണ് ഇവർ വെള്ളത്തിൽ ഓടുന്ന ബൈക്ക് അവതരിപ്പിച്ചത്. മേളയുടെ ആദ്യദിനത്തിൽ എല്ലാവരെയും ആകര്‍ഷിച്ചു ഇവര്‍. ഒരുലിറ്റര്‍ വെള്ളം ഉപയോഗിച്ച് 30 കിലോമീറ്റര്‍ ദൂരംവരെ ബൈക്ക് ഓടിക്കാമെന്ന് വിദ്യാര്‍ഥികളും ഇവരുടെ അധ്യാപകനായ വി.ജെ.സിജോയും പറയുന്നു.
തേര്‍ത്തല്ലി മേരിഗിരി എച്ച്.എസ്.എസ്. വിദ്യാര്‍ഥികളുടെ കണ്ടുപിടിത്തത്തിന് മേളയില്‍ നിറഞ്ഞ കൈയടി. വെള്ളത്തില്‍നിന്ന് ഹൈഡ്രജന്‍ ഇന്ധനത്തിലേക്ക് മാറ്റിയാണ് പരീക്ഷണം. സംവിധാനം ഒരുക്കാന്‍ ചെലവായ തുക 1500-ല്‍ താഴെയും.

Share This Video


Download

  
Report form