Kevin murder a case of honour killing says sessions court

News60 2018-11-07

Views 3


കെവിന്റേത് ദുരഭിമാനക്കൊല ; കോടതി

കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും

കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയാണെന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കെവിൻ കൊലക്കേസ് ദുരഭിമാനക്കൊലയായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിലാവശ്യപ്പെട്ടിരുന്നു. ഇതിനെതിരായ പ്രതിഭാഗത്തിന്‍റെ വാദം തള്ളിക്കൊണ്ടാണ് കേസ് ദുരഭിമാനക്കൊലയായി കണക്കാക്കാൻ കോടതി ഉത്തരവിട്ടത്. കെവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കും. ദുരഭിമാനക്കൊലകളുടെ വിചാരണ സംബന്ധിച്ച് സുപ്രീംകോടതി പുറത്തുവിട്ട മാർഗരേഖകൾ പ്രകാരം കെവിൻ കൊലക്കേസ് അതിവേഗ കോടതിയിലേക്ക് മാറ്റും. മെയ് 28-നാണ് കോട്ടയത്തെ ചാലിയേക്കര ആറ്റിൽ നിന്ന് കെവിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. ഭാര്യ നീനുവിന്‍റെ സഹോദരനടക്കം കാറിലെത്തിയ നാലംഗസംഘം കെവിനെ മർദ്ദിച്ച ശേഷം ആറ്റിൽ തള്ളിയിടുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കെവിന്‍റേത് മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.




Share This Video


Download

  
Report form