New process to get electricity connection made easier

News60 2018-11-07

Views 78

വൈദ്യുതി കണക്ഷന് പുതിയ നിബന്ധനകൾ

വൈദ്യുതികണക്‌ഷന് ഇനി വെറും രണ്ട് രേഖകൾ മാത്രമാക്കി വൈദ്യുതിബോര്‍ഡ്


വൈദ്യുതികണക്‌ഷന്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്ര നല്‍കിയാല്‍ മതിയെന്ന് വൈദ്യുതിബോര്‍ഡ്.അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്‌ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് വേണ്ടത്.അപേക്ഷയോടൊപ്പം നല്‍കുന്ന തിരിച്ചറിയല്‍ രേഖയിലെയും വൈദ്യുതികണക്‌ഷന്‍ എടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെയും വിലാസം ഒന്നെങ്കില്‍ സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് പ്രത്യേകം രേഖ നല്‍കേണ്ടതില്ല.സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) നടപടികളുടെ ഭാഗമായാണിത്.അപ്പാര്‍ട്ട്‌മെന്റുകള്‍, കോളനികള്‍, കോംപ്ലക്‌സുകള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും അസോസിയേഷന്റെ പ്രമേയവും നല്‍കിയാല്‍ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ആവശ്യമില്ല. ഒരുസ്ഥലത്ത് അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍, രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസുകള്‍, വായനശാലകള്‍, ആര്‍ട്‌സ് ആന്‍ഡ് സ്പോര്‍ട്‌സ് ക്ലബ്ബുകള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ ഓഫീസുകളില്‍ കണക്ഷന് അപേക്ഷിക്കുമ്ബോള്‍ പൊതുസ്ഥലം കൈയേറാതെ പ്രവര്‍ത്തിക്കുന്നുവെന്ന് വില്ലേജ് ഓഫീസറോ തഹസില്‍ദാരോ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി. എന്നാല്‍, അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ വൈദ്യുതികണക്ഷന്‍ വിച്ഛേദിക്കാന്‍ തയ്യാറാണെന്ന് 200 രൂപ പത്രത്തില്‍ എഴുതിനല്‍കണം .വൈധ്യുതി ബോർഡിൻറെ പുതിയ നടപടി ആളുകൾക്ക് വൈദുതി കണക്ഷൻ എടുക്കുന്നതിനു കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷ.







Share This Video


Download

  
Report form