Pakistan beat Australia in the 1st T20 international
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ പാകിസ്താന് മിന്നും ജയം. മല്‍സരത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത പാകിസ്താന്‍ കംഗാരുക്കളെ ചുരുട്ടി കെട്ടുകയായിരുന്നു. 66 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് പാകിസ്താന്‍ നേടിയത്. വിജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ ടി-ട്വന്റി പരമ്പരയില്‍ പാകിസ്താന്‍ 1-0ന് ലീഡ് നേടി.
#PakvAUS