ചില മാറ്റങ്ങളുമായി വീണ്ടും ക്യാപ്ചര്‍

News60ML 2018-10-15

Views 6

10 ലക്ഷം മുതല്‍ 13.25 ലക്ഷം രൂപ വരെയാണ് ക്യാപ്ചറിന്റെ എക്‌സ് ഷോറൂം വില

റെനോ അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് ക്രോസോവറായ ക്യാപ്ചര്‍ ചില മാറ്റങ്ങളുമായി വീണ്ടും പിറവിയെടുക്കുന്നു. ക്യാപ്ചറിന്റെ ആര്‍എക്‌സ്ടി മോഡലില്‍ റേഡിയന്റ് റെഡ് നിറത്തിനൊപ്പം പുതിയ റൂഫ് റെയിലും ഒരുക്കിയാണ് വീണ്ടുമെത്തുന്നത്.ക്യാപ്ചറിന് പുത്തന്‍ നിറം നല്‍കിയതിന് പുറമെ, ഈ ഉത്സവകാലത്ത് ആകര്‍ഷകമായ ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്. ആര്‍എക്‌സ്ടി മോഡലിന് 81,000 രൂപ വരെയുള്ള ഡിസ്‌കൗണ്ടാണ് ഒരുക്കിയിട്ടുള്ളത്. സ്‌റ്റൈലിന് വളരെ പ്രധാന്യം നല്‍കിയാണ് ക്യാപ്ചര്‍ പുറത്തിറക്കിയിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭിക്കുന്ന ക്യാപ്ചറില്‍ എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്ലൈറ്റ്, ഡിആര്‍എല്‍, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.നാവിഗേഷന്‍, മ്യൂസിക് സിസ്റ്റം എന്നിവയുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് ബട്ടണ്‍, സ്റ്റിയറിങ് മൗണ്ട് സ്വിച്ച്, എന്നിങ്ങനെ നീളുന്നു ഇന്റീരിയറിലെ ഫീച്ചറുകള്‍.

Share This Video


Download

  
Report form