Rafale Deal
റാഫേല്‍ വിമാന ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാന്‍ വന്‍ പ്രതിരോധത്തില്‍. സുപ്രീം കോടതി, കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞതിന് പിറകേ, ഫ്രഞ്ച് മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ആണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയിരിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇതിനെ വലിയ തോതില്‍ ഉയര്‍ത്തിക്കാട്ടുന്നും ഉണ്ട്.